സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ കടുത്ത നടപടിയെടുത്ത് ഗവര്‍ണര്‍; വൈസ് ചാന്‍സലറെ സസ്‌പെന്റ് ചെയ്തു

സിആര്‍ രവിചന്ദ്രന്‍

ശനി, 2 മാര്‍ച്ച് 2024 (13:51 IST)
സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ കടുത്ത നടപടിയെടുത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വൈസ് ചാന്‍സലറെ സസ്‌പെന്റ് ചെയ്തു. വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലന്‍ ഡോ. എം.ആര്‍ ശശീന്ദ്രനാഥിനെയാണ് സസ്‌പെന്റ് ചെയ്തത്. കൂടാതെ വൈസ് ചാന്‍സലര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
 
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമര്‍ദ്ദനത്തിന് സിദ്ധാര്‍ത്ഥ് ഇരയായി എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എസ്എഫ്ഐയും പിഎഫ്ഐയും തമ്മില്‍ ബന്ധമുണ്ടെന്ന് ആരോപിച്ച ഗവര്‍ണര്‍ പോലീസിന്റെ പ്രവര്‍ത്തനത്തില്‍ കുറ്റം പറയുന്നില്ലെന്നും ഭരിക്കുന്ന പാര്‍ട്ടിയാണ് പോലീസിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതെന്നും വിമര്‍ശിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍