മാവേലി സ്റ്റോറിൽ ക്രമക്കേട് : മാനേജർക്ക് മൂന്നു വർഷം തടവും പിഴയും

എ കെ ജെ അയ്യര്‍

വെള്ളി, 1 മാര്‍ച്ച് 2024 (17:31 IST)
പത്തനംതിട്ട: മാവേലി സ്റ്റോറിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഇതിനുത്തരവാദിയായ മാനേജർക്ക് കോടതി മൂന്നു വർഷം കഠിന തടവും പിഴയും വിധിച്ചു. മാവേലി സ്റ്റോറിന്റെ അധിക ചുമതല വഹിച്ചിരുന്ന ലീലാമ്മാൾ 5,60,645 രൂപയുടെ ക്രമക്കേട് നടത്തിയതിനു തിരുവനന്തപുരം വിജിലൻസ് കോടതിയാണ് മൂന്ന് വർഷം തടവും 590645 രൂപാ പിഴയും വിധിച്ചത്.

2006-08 കാലഘട്ടത്തിൽ ഇവർ മാനേജരുടെ ചുമതല വഹിച്ചിരുന്ന സമയത്താണ് ക്രമക്കേട് നടന്നതെന്നും കോടതി കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ ശിക്ഷിച്ചത്. മൂന്നു കേസുകളിലായി മൂന്നു വര്ഷം വീതമാണ് കഠിന തടവ് ശിക്ഷ വിധിച്ചത്. എന്നാൽ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി എന്നതിനാലാണ് മൊത്തം ശിക്ഷയുടെ കാലാവധി മൂന്നു വര്ഷമായത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.വീണാ സതീശൻ ഹാജരായി.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍