എംജി സര്‍വകലാശാലയില്‍ നിന്നും ബിരുദ സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ കാണാനില്ല

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 21 ജൂണ്‍ 2023 (11:48 IST)
എംജി സര്‍വകലാശാലയില്‍ നിന്നും ബിരുദ സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകള്‍ കാണാനില്ല. പേരെഴുതാത്ത ബിരുദ സര്‍ട്ടിഫിക്കറ്റുകളാണ് കാണാതായത്. ഇത്തരത്തിലുള്ള 54 ബിരുദ സര്‍ട്ടിഫിക്കറ്റുകളാണ് കാണാതായത്. സംഭവത്തില്‍ സെക്ഷനില്‍ വിശദമായ പരിശോധന നടത്താന്‍ വൈസ് ചാന്‍സലര്‍ പരീക്ഷ കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി. 
 
സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്താനായില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്നാണ് വിവരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍