സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 21 ജൂണ്‍ 2023 (10:35 IST)
സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഇന്ന് പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43760 രൂപയായി. ഗ്രാമിന് ഇന്ന് 30 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം 10 രൂപ കുറഞ്ഞിരുന്നു. ഈമാസം രണ്ടിന് രേഖപ്പെടുത്തിയ 44,800 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില.
 
വെള്ളിയുടെ വിലയിലും കുറവുണ്ടായിട്ടുണ്ട്, 2 രൂപ കുറഞ്ഞ് 78 രൂപയാണ് ഒരു ഗ്രാമിന് വില.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍