ഇതാണ് യോഗയുടെ പവര്‍ ! യോഗ ദിനത്തില്‍ സംയുക്ത വര്‍മ്മയ്ക്ക് പറയാനുള്ളത്

കെ ആര്‍ അനൂപ്

ബുധന്‍, 21 ജൂണ്‍ 2023 (09:15 IST)
ഇന്ന് അന്താരാഷ്ട്ര യോഗ ദിനം . യോഗയുടെ ഗുണങ്ങളെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കുക എന്നതാണ് ഈ ദിവസത്തിന്റെ ലക്ഷ്യം.എന്താണ് യോഗ, യോഗയെ കുറിച്ച് നമ്മള്‍ മനസ്സിലാക്കേണ്ടത് എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് പറയുകയാണ് നടി സംയുക്ത വര്‍മ്മ. ചെറിയൊരു ഇടവേളക്ക് ശേഷം വീണ്ടും വ്യായാമത്തിന്റെ പാതയിലേക്ക് തിരിച്ചെത്തിയ സന്തോഷവും കഴിഞ്ഞദിവസമാണ് നടി പങ്കുവെച്ചത്.
 
'നമുക്ക് ശരീരഭാരം കൂട്ടാം, ശരീരഭാരം കുറയ്ക്കാം, ശരീരത്തിന്റെ തരം അറിഞ്ഞ്, കാലാവസ്ഥയ്ക്ക് അനുസരിച്ച് ശ്വാസോച്ഛ്വാസം മാറ്റാം. നമുക്ക് നമ്മുടെ ശരീരത്തെ മാറ്റാം, അതാണ് യോഗയുടെ പവര്‍ എന്നാല്‍ ശാരീരിക വശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കരുത്, അതിനപ്പുറം നീങ്ങണമെങ്കില്‍... തുടരുക. പഠനം, പര്യവേക്ഷണം, പരീക്ഷണം.
 എന്റെ എല്ലാ ഗുരുക്കന്മാര്‍ക്കും ഞാന്‍ സമര്‍പ്പിക്കുന്നു.അവരുടെ അനുഗ്രഹത്തോടെ മാത്രമേ പരിശീലിക്കാന്‍ കഴിയൂ',-സംയുക്ത വര്‍മ്മ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Samyuktha Varma (@samyukthavarma)

 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍