മുഖ്യമന്ത്രിയോട് 100 കോടി രൂപ ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ച പ്രതി പിടിയില്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 21 ജൂണ്‍ 2023 (08:50 IST)
മുഖ്യമന്ത്രിയോട് 100 കോടി രൂപ ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ച പ്രതി പിടിയില്‍. കാട്ടാക്കട അമ്പലത്തിന്‍കാല സ്വദേശി അജയകുമാര്‍ ആണ് പിടിയിലായത്. 100 കോടിരൂപ അക്കൗണ്ടില്‍ ഇടണമെന്നും അല്ലെങ്കില്‍ മുഖ്യമന്ത്രിയും മരുമകനും പണിവാങ്ങുമെന്നുമായിരുന്നു സന്ദേശം. 
 
രണ്ടാഴ്ച മുന്‍പാണ് ഇയാള്‍ സന്ദേശം അയച്ചത്. സന്ദേശം അയക്കാന്‍ ഇയാള്‍ ഉപയോഗിച്ച ഫോണും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍