സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകളിൽ വർധന, അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

ചൊവ്വ, 20 ജൂണ്‍ 2023 (18:34 IST)
സംസ്ഥാനത്ത് ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മരണം ഒഴിവാക്കാനായാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നതെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു.
 
ഇപ്പോഴത്തെ പനിയെ നിസാരമായി കാണരുത്. ആരും സ്വയം ചികിത്സ നടത്തരുത്. എല്ലാ ജില്ലകളിലും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഇതിന്റെ ഭാഗമായി പരിശോധനകള്‍ വര്‍ധിപ്പിക്കണം. മരുന്നുകളും ടെസ്റ്റ് കിറ്റുകളും സുരക്ഷാസമാഗ്രികളും ഉറപ്പുവരുത്തണം. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മോണിറ്ററിങ് സെല്‍ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വെള്ളി,ശനി,ഞായര്‍ ദിവസങ്ങള്‍ തോറും ഡ്രൈ ഡേ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. ആരോഗ്യപ്രവര്‍ത്തകര്‍ മാസ്‌ക് ഉള്‍പ്പടെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. തദ്ദേശസ്ഥാപന പ്രതിനിദികളുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ഒഴിവുള്ള തസ്തികകളില്‍ മുഴുവന്‍ നിയമനം നടത്തണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍