ഡെങ്കിപ്പനിയും എലിപ്പനിയും മാത്രമല്ല മലേറിയയും ! കേരളത്തില്‍ രോഗികളുടെ എണ്ണം പെരുകുന്നു, അതീവ ജാഗ്രത

ചൊവ്വ, 20 ജൂണ്‍ 2023 (10:16 IST)
സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം പെരുകുന്നു. ഇന്നലെ മാത്രം പനി ബാധിച്ചത് 12,984 പേര്‍ക്ക്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പനി ബാധിതരുള്ളത്. ഇന്നലെ മാത്രം മലപ്പുറത്ത് 2171 പേര്‍ക്കാണ് പനി ബാധിച്ചത്. ജില്ലയില്‍ സ്ഥിതി രൂക്ഷമായിരിക്കുകയാണ്. 
 
പനി ബാധിതരുടെ എണ്ണം കൂടുന്നതിനാല്‍ സംസ്ഥാന അതീവ ജാഗ്രത പുലര്‍ത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. എലിപ്പനിയും ഡെങ്കിപ്പനിയും കൂടാതെ സംസ്ഥാനത്ത് മലേറിയയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 218 പേര്‍ക്കാണ് ഡെങ്കിപ്പനി ലക്ഷണങ്ങളുള്ളത്. എട്ട് പേര്‍ക്ക് എലിപ്പനിയും മൂന്ന് പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു. 
 
ഡെങ്കിപ്പനി കേസുകളാണ് മലപ്പുറത്ത് കൂടുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ മൂന്നിരട്ടിയാണ് കേസുകള്‍. മലയോര മേഖലകളിലാണ് രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍