സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 20 ജൂണ്‍ 2023 (14:11 IST)
സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു. രണ്ടുദിവസം തുടര്‍ച്ചയായി വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നതിനു ശേഷമാണ് വിലയില്‍ ഇടിവുണ്ടായത്. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44000ത്തിലെത്തി. അതേസമയം ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5500 രൂപയാണ്. 
 
അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 80 രൂപയാണ് വില. അതേസമയം ഹാള്‍മാര്‍ക്ക് വെള്ളിക്ക് 103 രൂപ വിലയുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍