ശബരിമലയില്‍ ഭക്തന്‍ ഭണ്ഡാരത്തില്‍ ഇട്ട 11 ഗ്രാം സ്വര്‍ണ്ണവള മോഷ്ടിച്ച ദേവസ്വം ജീവനക്കാരനെ അറസ്റ്റുചെയ്തു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 20 ജൂണ്‍ 2023 (17:35 IST)
ശബരിമലയില്‍ ഭക്തന്‍ ഭണ്ഡാരത്തില്‍ ഇട്ട 11 ഗ്രാം സ്വര്‍ണ്ണവള മോഷ്ടിച്ച ദേവസ്വം ജീവനക്കാരനെ അറസ്റ്റുചെയ്തു. സന്നിധാനത്തിലെ പൊലീസ് തിങ്കളാഴ്ച രാത്രിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റെജികുമാര്‍ (51) എന്ന ദേവസ്വം ജീവനക്കാരന്‍ മോഷ്ടിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരനായ പ്രതി കോട്ടയം സ്വദേശിയാണ്.
 
റെജികുമാര്‍ ഏറ്റുമാനൂര്‍ വാസുദേവ ക്ഷേത്രത്തിലെ ജീവനക്കാരനാണ്. മാസപൂജയ്ക്ക് പണം എണ്ണിത്തിട്ടപ്പെടുത്താനാണ് ഇയാള്‍ ശബരിമല ഡ്യൂട്ടിക്കെത്തിയത്. മിഥുനമാസ പൂജയ്ക്ക് നട തുറന്നപ്പോഴാണ് സംഭവം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍