സംസ്ഥാനത്ത് വെള്ളിയാഴ്ചവരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 21 ജൂണ്‍ 2023 (08:15 IST)
സംസ്ഥാനത്ത് വെള്ളിയാഴ്ചവരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 
 
കേരള തീരത്ത് ഇന്ന് രാത്രി പതിനൊന്നരവരെ 1.2 മീറ്റര്‍ ഉയരത്തില്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍