ബംഗ്ലാ വീര്യത്തെ എറിഞ്ഞിട്ട് ഇന്ത്യയുടെ പെണ്‍പ്പട; വനിത ലോകകപ്പില്‍ നിര്‍ണായക മത്സരത്തില്‍ വിജയം

Webdunia
ചൊവ്വ, 22 മാര്‍ച്ച് 2022 (14:33 IST)
വനിത ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ മികച്ച വിജയം നേടി ഇന്ത്യ. 110 റണ്‍സിനാണ് ഇന്ത്യന്‍ വനിത ടീം ബംഗ്ലാദേശ് വനിത ടീമിനെ തോല്‍പ്പിച്ചത്. ലോകകപ്പില്‍ മുന്‍പോടുള്ള യാത്രയില്‍ ഇന്ത്യയ്ക്ക് ഈ വിജയം നിര്‍ണായകമായിരുന്നു. 
 
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ വനിത ടീം നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സ് മാത്രമാണ് നേടിയത്. ചെറിയ ടോട്ടല്‍ പ്രതിരോധിക്കാന്‍ ഇറങ്ങിയ ഇന്ത്യ തുടക്കം മുതല്‍ മികച്ച പ്രകടനം നടത്തി. 40.3 ഓവറില്‍ 119 ന് ബംഗ്ലാദേശിനെ ഇന്ത്യ ഓള്‍ഔട്ടാക്കി. 
 
സ്‌നേഹ റാണ ഇന്ത്യയ്ക്കായി നാല് വിക്കറ്റുകള്‍ നേടിയപ്പോള്‍ ജുലാന്‍ ഗോസ്വാമിയും പൂജ വസ്ത്രക്കാറും രണ്ട് വീതം വിക്കറ്റുകള്‍ നേടി. 32 റണ്‍സ് നേടിയ സല്‍മ ഖട്ടുനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. 
 
നേരത്തെ ഇന്ത്യയ്ക്ക് വേണ്ടി യാസ്തിക ബാട്ടിയ (80 പന്തില്‍ 50), ഷഫാലി വെര്‍മ (42 പന്തില്‍ 42) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article