പ്ലസ് ടു മാർക്ക് പരിഗണിക്കില്ല: കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിന് ഇനി പൊതുപരീക്ഷ

ചൊവ്വ, 22 മാര്‍ച്ച് 2022 (14:14 IST)
രാജ്യത്തെ കേന്ദ്ര സർവകലാശാലകളിലെ ബിരുദപ്രവേശനത്തിന് ഇനി ‌മുതൽ പൊതുപരീക്ഷ. ജെ.എന്‍.യു, ഡല്‍ഹി തുടങ്ങി 45 സര്‍വകലാശാലകളിലെ പ്രവേശനത്തിന് അടുത്ത അധ്യയന വര്‍ഷം മുതല്‍ വിദ്യാർഥികൾ പൊതുപരീക്ഷ എഴുതണം.
 
ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായാണ് കേന്ദ്ര സര്‍വകലാശാലകളിലെ പ്രവേശന നടപടികളിലെ മാറ്റം. വരുന്ന ജൂലായില്‍ ആദ്യ പ്രവേശന പരീക്ഷ നടക്കും. മലയാളം ഉൾപ്പടെ 13 ഭാഷകളിൽ പരീക്ഷ എഴുതാം. പന്ത്രണ്ടാം ക്ലാസ് സിബിഎസ്‌സി സിലബസ് പ്രകാരമുള്ള ചോദ്യങ്ങളാകും പ്രവേശന പരീക്ഷയിലുണ്ടാകുകയെന്ന് യു‌ജിസി അറിയിച്ചു.
 
മിക്ക കേന്ദ്ര സര്‍വകലാശാലകളിലും ഇതുവരെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് പരിഗണിച്ചായിരുന്നു ബിരുദ പ്രവേശനം നടത്തിയിരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍