ക്രൂഡോയിൽ വില കുതിക്കുന്നു: ഒറ്റദിവസം ഉയർന്നത് 7 ശതമാനം

ചൊവ്വ, 22 മാര്‍ച്ച് 2022 (13:11 IST)
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില വീണ്ടും കുതിക്കുന്നു. ഒറ്റദിവസം കൊണ്ട് ഏഴ് ശതമാനത്തിന്റെ വർധനവാണ് ക്രൂഡോയിൽ വിലയിൽ ഉണ്ടായത്. ബ്രെന്റ് ക്രൂഡ് വില 117 ഡോളറിലെത്തി. രാജ്യത്ത് ഇന്ധനവിലയിലും ഇന്ന് വർധനവുണ്ടായി. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്. 137 ദിവസങ്ങൾക്ക് ശേഷമാണ് എണ്ണക്കമ്പനികൾ വില വർധിപ്പിക്കുന്നത്.
 
അഞ്ച് സംസ്ഥാനങ്ങളിലെ തിരെഞ്ഞെടുപ്പിനെ തുടർന്ന് മരവിപ്പിച്ച ഇന്ധനവിലയാണ് ഇന്ന് ഉയർന്നത്. റഷ്യ-യുക്രെയ്‌ൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡൊയിൽ വില 130 ഡോളറിന് മുകളിലെത്തിയപ്പോഴും രാജ്യത്ത് പെട്രോൾ,ഡീസൽ വിലയിൽ മാറ്റം വരുത്തിയിരുന്നില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍