വനിത ട്വന്റി 20 ലോകകപ്പ്: ഫൈനലില്‍ ഓസ്‌ട്രേലിയയ്ക്ക് എതിരാളികള്‍ ദക്ഷിണാഫ്രിക്ക

Webdunia
ശനി, 25 ഫെബ്രുവരി 2023 (09:01 IST)
വനിത ട്വന്റി 20 ലോകകപ്പില്‍ ഓസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക ഫൈനല്‍. ഞായറാഴ്ച ഇന്ത്യന്‍ സമയം വൈകിട്ട് 6.30 മുതലാണ് ഫൈനല്‍ മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. ഇന്ത്യയെ തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ ഫൈനലിലെത്തിയത്. ദക്ഷിണാഫ്രിക്ക ഫൈനലിലെത്തിയത് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി. 
 
വാശിയേറിയ രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ആറ് റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article