ഒന്നും അവസാനിച്ചിട്ടില്ല; ഷ​മി​ക്കെ​തി​രെ ഭാ​ര്യ വീണ്ടും കോടതിയില്‍

Webdunia
ചൊവ്വ, 10 ഏപ്രില്‍ 2018 (19:17 IST)
ഇ​ന്ത്യ​ൻ പേ​സ​ർ മു​ഹ​മ്മ​ദ് ഷ​മി​ക്കെ​തി​രെ ഭാ​ര്യ ഹ​സി​ൻ ജ​ഹാ​ൻ വീണ്ടും കോടതിയിലേക്ക്. ജീ​വ​നാം​ശം ല​ഭി​ക്ക​ണ​മെ​ന്ന ആവശ്യവുമായിട്ടാണ് ഇവര്‍ ഇപ്പോള്‍ രംഗത്തുവന്നത്. ഇതു സംബന്ധിച്ച നടപടികള്‍ ഹസിന്‍ കോടതിയില്‍ ആരംഭിച്ചു.

നേ​ര​ത്തെ ഷ​മി​ക്കെ​തി​രെ ഹ​സി​ൻ പൊ​ലീ​സ് കേ​സ് ന​ൽ​കി​യി​രു​ന്നു. കൊല്‍ക്കത്തിയിലെ ജാദവ്പൂര്‍ പൊലീസ് സ്റ്റേഷനിലാണ് ഹാസിന്‍ ഷമിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

ജാമ്യമില്ലാ വകുപ്പുകളടക്കം ചേര്‍ത്താണ് ഷമിക്കെതിരെ പൊലീസ് എഫ്ഐആര്‍ തയാറാക്കിയിട്ടുള്ളത്. വ​ധ​ശ്ര​മം, ഗാ​ർ​ഹി​ക പീ​ഡ​നം, വി​ശ്വാ​സ​വ​ഞ്ച​ന എ​ന്നീ കു​റ്റ​ങ്ങ​ളാ​ണ് ഷ​മി​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ഷമിക്കു പുറമെ കുടുംബത്തിലെ നാല് പേര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഷമി വിഷം കലര്‍ത്തി കൊല്ലാന്‍ നോക്കിയെന്നും അദ്ദേഹത്തിന്റെ സഹോദരനുമായി ലൈംഗിക ബന്ധം പുലര്‍ത്താന്‍ പ്രേരിപ്പിച്ചെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ ഹസിന്‍ വ്യക്തമാക്കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article