ഇത്തവണത്തെ ഐപിഎല്‍ കിരീടം ആര്‍ക്ക് ?; മനസ് തുറന്ന് ധവാന്‍

Webdunia
ചൊവ്വ, 10 ഏപ്രില്‍ 2018 (18:30 IST)
ഇത്തവണയും ഐപിഎല്‍ കിരീടം സ്വന്തമാക്കാന്‍ സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈദരാബാദിന് കഴിയുമെന്ന് ടീമിന്റെ സ്‌റ്റാര്‍ ബാറ്റ്‌സ്‌മാന്‍ ശിഖർ ധവാൻ.

ഇത്തവണത്തെ സീസണില്‍ ഗംഭീരമായി തുടങ്ങാന്‍ ടീമിന് കഴിഞ്ഞു. ഈ ഫോം നിലനിര്‍ത്തി മുന്നോട്ടു പോയാല്‍ കപ്പ് ഉയര്‍ത്താന്‍ സ​​ണ്‍​റൈ​​സേ​​ഴ്സിന് കഴിയും. മികച്ച ടീമാണ് ഈ സീസണിലും അണിനിരക്കുന്നതെന്നും ധവാന്‍ പറഞ്ഞു.

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തി​​ൽ തകര്‍പ്പന്‍ പ്രകടനം നടത്താന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ട്. നീണ്ട ഇന്നിംഗ്‌സുകള്‍ കളിക്കാനാണ് ഞാന്‍ എന്നും ആഗ്രഹിക്കുന്നത്. ദക്ഷിണാഫ്രിക്കൻ പര്യടനം മുതൽ ആക്രമണാത്മക ബാറ്റിംഗ് പുറത്തെടുക്കാന്‍ കഴിയുന്നുണ്ട്. നിലവിലെ ശൈലിയില്‍ മാറ്റം വരുത്തില്ലെന്നും ധവാന്‍ കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാനെതിരെ ഹൈ​​ദ​​രാ​​ബാ​​ദ് ഒമ്പതു വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ 57 പന്തിൽ 77 റണ്‍സുമായി ധവാന്‍ പുറത്താകാതെ നിന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article