ഇംഗ്ലണ്ടുകാരെ നിൻ്റെയൊക്കെ ഡയലോഗ് എവിടെപോയി? ഇംഗ്ലണ്ട് ടീമിനെതിരെ വെങ്കിടേഷ് പ്രസാദ്

തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (17:55 IST)
ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെ ഓസീസ് താരം മാത്യു വെയ്ഡ് ഗ്രൗണ്ട് തടസ്സപ്പെടുത്തിയും അപ്പീൽ നൽകാത്തതിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം വെങ്കിടേഷ് പ്രസാദ്. ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തിനിടെ തന്റെ ക്യാച്ച് എടുക്കാൻ ഓടിയെത്തിയ പേസർ മാർക്ക് വുഡിനെ ക്യാച്ചെടുക്കുന്നതിൽ മാത്യു വെയ്ഡ് തടസ്സം സൃഷ്ടിച്ചിരുന്നു.
 
മാർക്ക് വുഡ് എറിഞ്ഞ ഷോർട്ട് ഡെലിവറിയിൽ വേഡിൻ്റെ ബാറ്റിൽ എഡ്ജ് ചെയ്ത പന്ത് മുകളിലേക്ക് ഉയരുകയായിരുന്നു. ഇത് കൈപ്പിടിയിലൊതുക്കാൻ ശ്രമിച്ച ബൗളർ മാർക്ക് വുഡിനെ വെയ്ഡ് തടസ്സപ്പെടുത്തുകയായിരുന്നു.  അടുത്തിടെ ചാർളി ഡീനെ ദീപ്തി ശർമ്മ പുറത്താക്കിയതിൽ പരാതി പറഞ്ഞ ഇംഗ്ലണ്ടുകാർ വെയ്ഡ് മാർക്ക് വുഡിനെ തടസ്സപ്പെടുത്തിയപ്പോൾ ഒന്നും ചെയ്തില്ലെന്നാണ് വെങ്കിടേഷ് പ്രസാദിൻ്റെ വിമർശനം.
 
ദയനീയം, ഒറ്റവാക്കിൽ പറഞ്ഞാൽ ഇത് വഞ്ചനയാണ്, കളിയുടെ ആവേശത്തിലല്ല, മൈതാനത്തെ തടസ്സപ്പെടുത്തുന്നതിലല്ല, അപ്പീൽ ചെയ്യാതിരിക്കാൻ ജോസ് ബട്ട്‌ലറുടെ ഒഴിവുകഴിവ് എങ്ങനെ അംഗീകരിക്കും. വെങ്കിടേഷ് പ്രസാദ് ട്വീറ്റ് ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍