ജേസൺ റോയ് പുറത്ത്, ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

വെള്ളി, 2 സെപ്‌റ്റംബര്‍ 2022 (18:21 IST)
ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മോശം ഫോമിലുള്ള ഓപ്പണർ ജേസൺ റോയ് 15 അംഗ ടീമിൽ ഇടം നേടിയില്ല. ജോസ് ബട്ട്‌ലർ നയിക്കുന്ന ടീമിൽ ടെസ്റ്റ് ടീം നായകൻ ബെൻ സ്റ്റോക്സും ഇടം നേടി.
 
മൊയിന്‍ അലി, ജോണി ബെയര്‍സ്റ്റേോ, ലിയാം ലിവിങ്സ്റ്റണ്‍, ഡേവിഡ് മലന്‍,ക്രിസ് ജോര്‍ദ്ദാന്‍, സാം കറന്‍ എന്നീ പ്രധാന താരങ്ങളെല്ലാം തന്നെ ടീമിലുണ്ട്. പേസർമാരായ മാർക്ക് വുഡ്,ക്രിസ് വോക്സ് എന്നിവർ ഇംഗ്ലീഷ് നിരയിൽ തിരിച്ചെത്തി. ലോകകപ്പിനുള്ള 15 അംഗ ടീമിന് പുറമെ പാകിസ്ഥാൻ പര്യടനത്തിനുള്ള 19 അംഗ ടീമിനെയും ഇംഗ്ലണ്ട് ഇന്ന് പ്രഖ്യാപിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍