Naagin Dance: എന്തോ, സന്തോഷമാണ് ഇവന്മാർ ഇങ്ങനെ തോറ്റ് കാണാൻ: ശ്രീലങ്കയുടെ നാഗനൃത്തം ഏറ്റെടുത്ത് ആരാധകർ

വെള്ളി, 2 സെപ്‌റ്റംബര്‍ 2022 (12:38 IST)
ഏഷ്യാക്കപ്പിൽ ചിരവൈരികളുടെ പോരാട്ടം എന്ന് വിശേഷിക്കപ്പെട്ട ഇന്ത്യ-പാക് മത്സരത്തിന് ശേഷം വലിയ ആവേശമുണ്ടാക്കിയ മത്സരമായിരുന്നു ശ്രീലങ്ക-ബംഗ്ലദേശ് പോരാട്ടം. മത്സരത്തിന് തൊട്ടുമുൻപ് ശ്രീലങ്കൻ നായകൻ ഷനക നടത്തിയ പരാമർശത്തെ തുടർന്ന് ശ്രീലങ്കയും ബംഗ്ലാദേശും വാക്കുകൾ കൊണ്ട് ഏറ്റുമുട്ടിയിരുന്നു.അതേ ആവേശം ഇന്നലെ നടന്ന മത്സരത്തിലും കാണാാനായി.
 
കഴിഞ്ഞ ഏഷ്യാക്കപ്പിൽ ടീമിനെ അട്ടിമറിച്ച ബംഗ്ലാദേശിനെ അവസാന ഓവർ ത്രില്ലറിലാണ് ശ്രീലങ്ക തോൽപ്പിച്ചത്. മത്സരത്തിന് ശേഷം ബംഗ്ലാദേശിൻ്റെ ആഹ്ളാദനൃത്തമായ നാഗാഡാൻസ് കൂടി കളിച്ചാണ് ശ്രീലങ്ക ബംഗ്ലാ കടുവകളെ യാത്രയാക്കിയത്. മുൻപ് തങ്ങൾക്ക് ബംഗ്ലാദേശിൽ നിന്നേറ്റ അപമാനത്തിന് അതേ നാണയത്തിൽ മറുപടി നൽകുകയായിരുന്നു ശ്രീലങ്ക.
 

What a view
Nagin Dance

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍