ഹോങ്കോങ്ങിനെതിരെ പോലും രോഹിത് പേടിച്ചു,വിമർശനവുമായി പാക് മുൻ താരം

വെള്ളി, 2 സെപ്‌റ്റംബര്‍ 2022 (15:28 IST)
ഇന്ത്യൻ നായകൻ രോഹിത് ശർമയെ പരിഹസിച്ച് പാക് മുൻ നായകൻ മുഹമ്മദ് ഹഫീസ്. ഏഷ്യാകപ്പിൽ ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ ടോസിനെത്തുമ്പോൾ രോഹിത്തിൻ്റെ ശരീരഭാഷയിൽ ആശയക്കുഴപ്പം പ്രകടമായിരുന്നുവെന്നാണ് ഹഫീസ് പറയുന്നത്.
 
നായകസ്ഥാനം രോഹിത്തിനെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നുവെന്നാണ് ഹഫീസ് അഭിപ്രായപ്പെടുന്നത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഹഫീസിൻ്റെ പരാമർശം. അക്രമണോത്സുകമായ ഇന്ത്യയുടെ പുതിയ സമീപനം രോഹിത്തിൻ്റെ ബാറ്റിങ്ങിലോ ശരീരഭാഷയിലോ കാണാനില്ലായിരുന്നു.ക്യാപ്റ്റൻ സ്ഥാനം അദ്ദേഹത്തിന് കൂടുതൽ സമ്മർദ്ദമുണ്ടാക്കുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. ഹഫീസ് പറഞ്ഞു.
 
ഐപിഎല്ലിലും രോഹിത്തിന് തിളങ്ങാനായില്ല. അതിന് ശേഷമുള്ള മത്സരങ്ങളിലും തൻ്റെ ബാറ്റിങ്ങിൻ്റെ താളം വീണ്ടെടുക്കാൻ രോഹിത്തിനായിട്ടില്ല. ഞാൻ മുൻപും രോഹിത്തിനെ കണ്ടിട്ടുണ്ട്. ഇപ്പോൾ അദ്ദേഹം കളി ആസ്വദിക്കുന്നതായി തോന്നുന്നില്ല. അദ്ദേഹത്തിൻ്റെ ഈ അവസ്ഥയിൽ എനിക്ക് സങ്കടമുണ്ട്. ഹഫീസ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍