ഇത്രയ്ക്ക് ചീപ്പാണോ വെയ്ഡ്? ഇത് ക്രിക്കറ്റിന്റെ മാന്യതയ്ക്ക് ചേരാത്തത്; ഓസീസ് താരത്തെ വിമര്‍ശിച്ച് ക്രിക്കറ്റ് ലോകം (വീഡിയോ)

തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (12:30 IST)
ഓസ്‌ട്രേലിയന്‍ ബാറ്റര്‍ മാത്യു വെയ്ഡിനെതിരെ ക്രിക്കറ്റ് ആരാധകര്‍. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ ഫീല്‍ഡ് തടസപ്പെടുത്തിയ വെയ്ഡിന്റെ നടപടി ക്രിക്കറ്റിന്റെ മാന്യതയ്ക്ക് ചേരുന്നതല്ലെന്ന് ആരാധകര്‍ വിമര്‍ശിച്ചു. ബൗളര്‍ ക്യാച്ച് എടുക്കാതിരിക്കാന്‍ കൈ കൊണ്ട് തടസപ്പെടുത്തുകയായിരുന്നു വെയ്ഡ്. ഇത് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. 
 
ഓസ്‌ട്രേലിയയുടെ ഇന്നിങ്‌സിന്റെ 17-ാം ഓവറിലാണ് സംഭവം. മാര്‍ക്ക് വുഡാണ് ഇംഗ്ലണ്ടിനാണ് പന്തെറിഞ്ഞിരുന്നത്. ഈ ഓവറിലെ മൂന്നാം പന്ത് മാത്യു വെയ്ഡിന്റെ ബാറ്റില്‍ ടോപ്പ് എഡ്ജ് എടുത്ത് മുകളിലേക്ക് പൊന്തി. ബൗളര്‍ക്കോ വിക്കറ്റ് കീപ്പര്‍ക്കോ എടുക്കാവുന്ന ക്യാച്ചായിരുന്നു അത്. ക്യാച്ചെടുക്കാനായി ബൗളര്‍ മാര്‍ക്ക് വുഡ് ഓടിവന്നു. ഈ സമയത്താണ് വെയ്ഡ് കൈ കൊണ്ട് വുഡിനെ ക്യാച്ചെടുക്കുന്നതില്‍ നിന്ന് തടസ്സപ്പെടുത്തിയത്. 

The CEO of Sportsman Spirit, M Wade, stopping M Wood from catching the ball!!
The OZs@azkhawaja1 pic.twitter.com/zAsJl6gpqz

— WaQas Ahmad (@waqasaAhmad8) October 9, 2022
വെയ്ഡ് ഇത് മനപ്പൂര്‍വ്വം ചെയ്തതാണെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. ഫീല്‍ഡില്‍ തടസമുണ്ടാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വെയ്ഡിനെ പുറത്താക്കണമെന്ന് ഇംഗ്ലണ്ട് താരങ്ങള്‍ വാദിച്ചു. എന്നാല്‍ അംപയര്‍മാര്‍ ഔട്ട് അനുവദിച്ചില്ല. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍