Virat Kohli: 'കരഞ്ഞില്ലന്നേയുള്ളൂ' ഡ്രസിങ് റൂമില്‍ ആരോടും മിണ്ടാതെ കോലി; ആശ്വസിപ്പിക്കാന്‍ ഓടിയെത്തി ദ്രാവിഡ്

രേണുക വേണു

വെള്ളി, 28 ജൂണ്‍ 2024 (09:51 IST)
Virat Kohli

Virat Kohli: ട്വന്റി 20 ലോകകപ്പിലെ മോശം ഫോം തുടര്‍ന്ന് ഇന്ത്യന്‍ താരം വിരാട് കോലി. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ ഒന്‍പത് പന്തില്‍ ഒന്‍പത് റണ്‍സെടുത്താണ് കോലി പുറത്തായത്. ഈ ടൂര്‍ണമെന്റില്‍ ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് കോലിക്ക് നേടാനായത് വെറും 75 റണ്‍സ് മാത്രം. രണ്ട് തവണ മാത്രമാണ് കോലിയുടെ വ്യക്തിഗത സ്‌കോര്‍ രണ്ടക്കം കണ്ടത്. രണ്ട് തവണ പൂജ്യത്തിനു പുറത്തായി. സെമി ഫൈനലില്‍ കൂടി റണ്‍സ് കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ കോലി അതീവ നിരാശനായി. 
 
ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ പുറത്തായതിനു പിന്നാലെ വളരെ സങ്കടപ്പെട്ട് ഇരിക്കുന്ന കോലിയെയാണ് ആരാധകര്‍ കണ്ടത്. ഡ്രസിങ് റൂമില്‍ കോലി നിരാശനായി ഇരിക്കുന്ന ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. കോലി നിരാശനായി ഇരിക്കുകയാണെന്ന് മനസിലാക്കിയ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് താരത്തെ ആശ്വസിപ്പിക്കാന്‍ എത്തി. കോലിയുടെ കാലുകളില്‍ പിടിച്ച് ആശ്വസിപ്പിക്കുകയാണ് ദ്രാവിഡ് ചെയ്തത്. 
 
അതേസമയം ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ജൂണ്‍ 29 ശനിയാഴ്ച ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് ഫൈനല്‍ ആരംഭിക്കുക. ബര്‍ബഡോസിലെ ബ്രിഡ്ജ്ടൗണ്‍ ആണ് കലാശക്കൊട്ടിനു ആതിഥേയത്വം വഹിക്കുക. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍