ബംഗ്ലാദേശിനെതിരായ ട്വന്‍റി 20 പരമ്പരയില്‍ വിരാട് കോലിക്ക് വിശ്രമം?

തുമ്പി എബ്രഹാം
ശനി, 19 ഒക്‌ടോബര്‍ 2019 (14:47 IST)
വരാനിരിക്കുന്ന ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളുടെ ട്വന്‍റി 20 പരമ്പരയിലും കോലി കളിക്കില്ലെന്ന് റിപ്പോര്‍ട്ട്. വരാനിരിക്കുന്ന ഏകദിന, ടെസ്റ്റ് മത്സരങ്ങള്‍ക്കായി ഫിറ്റ്നസ് നിലനിര്‍ത്തുന്നതിനായി കോലിക്ക് ബംഗ്ലാദേശിനെതിരായ ട്വന്‍റി 20യില്‍ വിശ്രമം അനുവദിക്കുമെന്നാണ് സൂചന.

ഇന്ത്യക്ക് മുന്നില്‍ ഇനി പ്രധാനപ്പെട്ട ഒട്ടേറെ പരമ്പരകളുണ്ട്. അതിനാല്‍ ക്യാപ്റ്റന്‍റെ ജോലിഭാരം കുറയ്ക്കാന‍് ലക്ഷ്യമിട്ട് കോലിക്ക് വിശ്രമം അനുവദിക്കാന്‍ സെലക്ടര്‍മാര്‍ തീരുമാനിക്കുമെന്നാണ് സൂചന.
 
കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയായിരിക്കും ബംഗ്ലാദേശിനെതിരായ ട്വന്‍റി 20യില്‍ ഇന്ത്യയെ നയിക്കുക. കോലിയില്ലാത്തപ്പോള്‍ മുമ്പും പലതവണ രോഹിത് ശര്‍മ ക്യാപ്റ്റനായിട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ മികച്ച ചരിത്രമാണ് രോഹിത്തിനുള്ളത്. ഏഷ്യാ കപ്പിലും നിദഹാസ് ട്രോഫിയിലും ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത് രോഹിത്താണ്. 2008-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര നേട്ടവും രോഹിത്തെന്ന ക്യാപ്റ്റന് സ്വന്തം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article