ഓസീസിനെതിരെ ടി20 പരമ്പരയും, ചരിത്രത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം നായകൻ, കിംഗ് കോലി

Webdunia
ബുധന്‍, 9 ഡിസം‌ബര്‍ 2020 (12:22 IST)
ഓസ്ട്രേലിയയിൽ എല്ലാ ഫോർമാറ്റിലും പരമ്പര വിജയിക്കുന്ന ചരിത്രത്തിലെ തന്നെ രണ്ടാമത്തെ മാത്രം നായകനായി ഇന്ത്യൻ നായകൻ വിരാട് കോലി. ഓസീസിനെതിരായ ടി20 പരമ്പര സ്വന്തമാക്കിയതോട് കൂടിയാണ് കോലി ഈ നേട്ടത്തിലെത്തിയത്. കഴിഞ്ഞ വർഷം ടെസ്റ്റിലും ഏകദിനത്തിലും കോലിയുടെ നേതൃത്വത്തിൽ ഇന്ത്യ ഓസീസിൽ പരമ്പര സ്വന്തമാക്കിയിരുന്നു.
 
ദക്ഷിണാഫ്രിക്കയുടെ നായകൻ ഫാഫ് ഡുപ്ലെസിസ് മാത്രമാണ് കോലിക്ക് മുൻപ് മൂന്ന് ഫോർമാറ്റിലും ഓസീസിലും പരമ്പര സ്വന്തമാക്കിയിട്ടുള്ള നായകൻ.ഇത്തവണത്തെ പരമ്പരയിൽ 2-1നാണ് കരുത്തരായ ഓസീസിനെതിരെ ഇന്ത്യ ടി20 മത്സരം വിജയിച്ചത്. അതേസമയം 2-1ന് ഏകദിന പരമ്പര ഓസീസ് സ്വന്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article