സച്ചിന്റെ ഒരു റെക്കോർഡ് കൂടി മറികടക്കാൻ ഒരുങ്ങി കോഹ്‌ലി, പക്ഷേ ഫോമിൽ തിരികെയെത്തണം

Webdunia
ചൊവ്വ, 10 മാര്‍ച്ച് 2020 (14:23 IST)
ന്യൂസിലാൻഡിൽ കനത്ത തിരിച്ചടിയാണ് ഇന്ത്യ നേരിട്ടത്, ഫോമിൽ തിരികെയെത്തി ടീം ഇന്ത്യയെ വീണ്ടും വിജയത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാവും ദക്ഷിണാഫ്രിക്കക്ക് എതിരായ ഏകദിന പരമ്പരക്കായി കോഹ്‌ലി എത്തുക. 11 ഇന്നിങ്‌സുകളിൽ നിന്നും വെറും 218 എന്ന മോശം പ്രകടനം മറികടക്കുന്ന പ്രകടനം കോഹ്‌ലിയിൽനിന്നും ഉണ്ടായാൽ മാത്രമേ വിമർശകരുടെ വായടപ്പിക്കാൻ കോഹ്‌ലിക്കാവു
 
ഇതുമാത്രമല്ല. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ ഒരു നാഴികക്കല്ലുകൂടി കോഹ്‌ലിയെ കാത്തിരിപ്പുണ്ട്. പരമ്പരയിൽ സാക്ഷാൻ സച്ചിൻ തെൻഡുൽക്കറുടെ ഒരു റെക്കൊർഡുകൂടി കോഹ്‌ലിക്ക് മറികടക്കാനായേക്കും. പരമ്പരയിൽ 133 റൺസ് നേടാനായാൽ ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 12,000 റൺസ് തികക്കുന്ന താരം എന്ന നേട്ടം സ്വന്തമാക്കാൻ കോഹ്‌ലിക്കാവും.
 
ഇതോടെ 300 ഇന്നിങ്സുകളിൽ നിന്നും ഈ നേട്ടം സ്വന്തമാക്കിയ സച്ചിന്റെ റെക്കോർഡ് കോഹ്‌ലിക്ക് മറികടക്കാം. 239 ഇന്നിങ്സുകളിൽനിന്നുമായി 11,867 റൺസാണ് നിലവിൽ കോഹ്‌ലി നേടിയിട്ടുള്ളത്. 314 ഇന്നിങ്സുകളിൽനിന്നും 12000 റൺസ് നേടിയ മുൻ ഓസിസ് ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങാണ് റെക്കോർഡിൽ സച്ചിന് പിന്നിലുള്ളത്. 336 ഇന്നിങ്സുകളിൽനിന്നും നേട്ടം സ്വന്തമാക്കി കുമാർ സംഗക്കാരെ 379 ഇന്നിങ്സുകളിൽനിന്നും സനത് ജയസൂര്യ, 399 ഇന്നിങ്സുകളിൽനിന്നും മഹേള ജയവർധന എന്നിവാരാണ് പട്ടികയിലെ മറ്റുള്ളവർ. മാർച്ച് 12ന് ധർമശാലയിലാണ് പരമ്പരയിലെ ആദ്യ മത്സരം  

അനുബന്ധ വാര്‍ത്തകള്‍

Next Article