വിരാട് കോലിയുടെ ലംബോര്‍ഗിനി കൊച്ചിയിലുണ്ട്, നിങ്ങള്‍ക്ക് വേണോ? വില വെറും 1.35 കോടി

Webdunia
തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (14:55 IST)
ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഉപയോഗിച്ച ലംബോര്‍ഗിനി സ്വന്തമാക്കാന്‍ മലയാളിക്ക് അവസരം. കോലി ഉപയോഗിച്ച ലംബോര്‍ഗിനി ഇപ്പോള്‍ കൊച്ചിയിലുണ്ട്. 1.35 കോടി രൂപ ചെലവഴിച്ചാല്‍ നിങ്ങള്‍ക്ക് ഈ ലംബോര്‍ഗിനി സ്വന്തമാക്കാം. 
 
കോലി ഉപയോഗിച്ച ഓറഞ്ച് ലംബോര്‍ഗിനി ഗല്ലാര്‍ദോ സ്‌പൈഡര്‍ ആണ് കൊച്ചിയിലെ യൂസ്ഡ് ആഡംബര കാറുകളുടെ ഷോറൂമില്‍ ഉള്ളത്. കോലി 2015 ലാണ് ഈ ലംബോര്‍ഗിനി സ്വന്തമാക്കിയത്. കുറച്ചുനാള്‍ ഉപയോഗിച്ച ശേഷം ഈ ലംബോര്‍ഗിനി താരം വില്‍ക്കുകയും ചെയ്തു. 
 
കൊച്ചിയിലെ റോയല്‍ ഡ്രൈവ് പ്രീമിയം ആന്റ് ലക്ഷ്വറി കാര്‍ ഷോറൂമിലാണ് ലംബോര്‍ഗിനി ഉള്ളത്. 2014 മോഡല്‍ വാഹനമാണ് ഇത്. 10,000 കിലോമീറ്റര്‍ മാത്രമേ വാഹനം ഓടിയിട്ടുള്ളൂ. കൊല്‍ക്കത്ത ആസ്ഥാനമായ കാര്‍ ഡീലറുടെ കൈയില്‍ നിന്ന് ഈ വര്‍ഷം ജനുവരിയിലാണ് കൊച്ചിയിലെ റോയല്‍ ഡ്രൈവ് ഷോറൂം ഡീലര്‍ ഈ വാഹനം സ്വന്തമാക്കിയത്. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗതയിലേക്ക് എത്താന്‍ വെറും നാല് സെക്കന്‍ഡ് മാത്രമാണ് ഈ ലംബോര്‍ഗിനിക്ക് വേണ്ടതെന്ന് പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article