ചരിത്രം തിരുത്തിയെഴുതി കോഹ്‌ലി; പഴങ്കഥയായത് ഗവാസ്‌ക്കറിന്റേയും പോ​ണ്ടിംഗിന്റേയും റെക്കോര്‍ഡ് !

Webdunia
ഞായര്‍, 26 നവം‌ബര്‍ 2017 (13:05 IST)
റെക്കോര്‍ഡുകളില്‍ നിന്നും റെക്കോര്‍ഡുകളിലേക്ക് കുതിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ സെഞ്ചുറി നേടിയതോടെയാണ് ടെസ്റ്റുകളിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ ഇന്ത്യൻ നായകനെന്ന റെക്കോർഡ് കോഹ്‌ലി സ്വന്തം പേരിലാക്കിയത്. 
 
സുനില്‍ ഗാവസ്കറിന്റെ 11 സെഞ്ചുറികളുടെ റെക്കോർഡാണ് 12 സെഞ്ചുറികളുമായി കോഹ്‌ലി മറികടന്നത്. ഒരു ക​ല​ണ്ട​ർ വ​ർ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ അ​ന്താ​രാ​ഷ്ട്ര സെ​ഞ്ചു​റി​ക​ൾ നേ​ടു​ന്ന നാ​യ​ക​നെ​ന്ന അ​പൂ​ർവ്വ റെക്കോര്‍ഡും കോ‌ഹ്‌ലി സ്വന്തമാക്കി. ഈ ​വ​ർ​ഷ​ത്തെ പ​ത്താ​മ​ത് സെ​ഞ്ചു​റി​യാ​ണ് കോ​ഹ്‌ലി നാ​ഗ്പൂ​രി​ൽ സ്വന്തമാക്കിയത്. 
 
മുന്‍ ഓ​സീ​സ് നാ​യ​ക​ൻ റി​ക്കി പോ​ണ്ടിം​ഗി​ന്‍റെ ഒമ്പത് സെ​ഞ്ചു​റി​ക​ളു​ടെ റെക്കോ​ർ​ഡാ​ണ് കോ​ഹ്‌ലി സ്വ​ന്തം പേ​രി​ലെ​ഴു​തി​യ​ത്. ഈ ​വ​ർ​ഷം ആ​റ് ഏ​ക​ദി​ന സെ​ഞ്ചു​റി​ക​ളും നാ​ല് ടെ​സ്റ്റ് സെ​ഞ്ചു​റി​ക​ളു​മാ​ണ് ഇതുവരെ കോ​ഹ്‌ലി നേ​ടി​യ​ത്. ക​രി​യ​റി​ലെ 51-ാം സെ​ഞ്ചു​റി​യാ​ണ് കോ​ഹ്‌ലി നാ​ഗ്പൂ​രി​ൽ കു​റി​ച്ച​ത്. ല​ങ്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ലും കോ​ഹ്‌ലി സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article