ഫോട്ടോ എടുക്കാന്‍ കാറിന് പുറത്തിറങ്ങിയ സെക്യൂരിറ്റി ഗാര്‍ഡിനെ കാട്ടാന ചവിട്ടിക്കൊന്നു. പശ്ചിമ ബംഗാളിലെ ഗോരുമാര നാഷണല്‍ പാര്ക്കിന് സമീപം ലതാഗുരി വില്ലേജില്‍ കഴിഞ്ഞദിവസമാണ് നാടിനെ മൊത്തം നടുക്കിയ സംഭവം ഉണ്ടായത്. സാദിക് റഹ്മാന് എന്ന സെക്യൂരിറ്റി ഗാര്‍ഡാണ് ആനയുടെ ചവിട്ടേറ്റ് മരിച്ചത്.