മൊബൈല്‍ കാണാതായതുമായി ബന്ധപ്പെട്ട തര്‍ക്കം; വിദ്യാര്‍ഥികള്‍ യുവാവിനെ കഴുത്തറുത്തു കൊന്നു

വെള്ളി, 24 നവം‌ബര്‍ 2017 (16:37 IST)
മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകത്തിന് സാക്ഷിയായി രാജ്യ തലസ്ഥാനം. സ്കൂ​ൾ യൂ​ണി​ഫോ​മി​ലെ​ത്തി​യ കൗ​മാ​ര​ക്കാരാണ് ഓ​ടു​ന്ന ബ​സി​ൽ യു​വാ​വി​നെ ക​ഴു​ത്തറുത്ത് കൊ​ല​പ്പെ​ടു​ത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഡ​ൽ​ഹി​യി​ൽ​നി​ന്നു ബ​ദ​ർ​പൂ​രി​ലേ​ക്കു പോ​കുകയായിരുന്ന ബ​സി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കൊ​ല്ല​പ്പെ​ട്ട യു​വാ​വി​നെ ഇതുവരെയും തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം കൗ​മാ​ര​ക്കാ​ൻ ര​ക്ഷ​പ്പെട്ടതായി ദൃക്സാക്ഷികള്‍ അറിയിച്ചു. 
 
ല​ജ്പത് ന​ഗ​റി​ൽ ​നി​ന്നാ​ണ് കൊ​ല്ല​പ്പെ​ട്ട യു​വാ​വ് ബ​സി​ൽ ക​യ​റി​യ​ത്. ബ​സ് ആ​ശ്ര​മം ചൗ​ക്കി​ലെ​ത്തി​യ​പ്പോ​ൾ സ്കൂ​ൾ യൂ​ണി​ഫോം ധ​രി​ച്ച ആ​റ് ആ​ണ്‍​കു​ട്ടി​ക​ൾ ബ​സി​ൽ ക​യറുകയായിരുന്നു. കു​റ​ച്ചു സമയം കഴിഞ്ഞപ്പോള്‍ കൗ​മാ​ര​ക്കാ​ർ ത​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ്ടിച്ചുവെന്ന് ആരോപിച്ച് യു​വാ​വ് കു​ട്ടി​ക​ളു​മാ​യി വാക്കുതര്‍ക്കം നടന്നു. ഇ​തേ​തു​ട​ർ​ന്ന് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രു കൗ​മാ​ര​ക്കാ​ര​ൻ ക​ത്തി​യെ​ടു​ത്ത് യു​വാ​വിന്റെ ക​ഴു​ത്തറക്കുകയായിരുന്നു. 
 
യു​വാ​വ് ത​ത്സ​മ​യം മ​രി​ച്ചു. ഇ​തി​നു​പി​ന്നാ​ലെ കു​ട്ടി​ക​ൾ ബ​സി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​വു​ക​യും ചെ​യ്തു. 
പ്ര​തി​ക​ളാ​യ കൗ​മാ​ര​ക്കാ​രെ ക​ണ്ടെ​ത്താനായുള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നു പൊ​ലീ​സ് അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്തെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ യൂ​ണി​ഫോം അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​വ​ർ വി​ദ്യാ​ർ​ഥി​ക​ളാ​ണോ എ​ന്ന കാ​ര്യ​വും പൊലീസ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍