പീഡനങ്ങള്‍ക്ക് ഒട്ടും കുറവില്ലാത്ത കാലമാണിത്‍. നവമാധ്യമങ്ങളില്‍ പോലും പലതരത്തിലുള്ള പീഡനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പല പേജുകളും നമ്മുക്ക് കാണാന്‍ സാധിക്കും. ഇത്തരമൊരു സാഹചര്യത്തിലാണ് സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്ന തരത്തിലുള്ള വാര്‍ത്തയുമായി മലയാള മനോരമയുടെ ഓണ്‍ലൈന്‍ പതിപ്പ് രംഗത്തെത്തിയിരിക്കുന്നത്.
ലക്നൗവിലെ നാക്കഹിന്ദോള മാർക്കറ്റിലാണ് റേപ്പ് വീഡിയോസുകള്‍ ഉപയോഗിച്ച് ഒരു കൂട്ടം കച്ചവടക്കാര്‍ പണം കൊയ്യുന്നുണ്ടെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. 300 മുതല്‍ 500രൂപ വരെയുള്ള നിരക്കുകളിലാണ് അവര്‍ റേപ്പ് വീഡിയോസ് വില്‍ക്കുന്നത്. ലോക്കല്‍ ഫിലിംസ് എന്ന പേരില്‍ വില്‍ക്കുന്ന ഈ റേപ്പ് വീഡിയോസിന് ആവശ്യക്കാര്‍ നിരവധിയാണെന്നും വാര്‍ത്തയില്‍ പറയുന്നു.
പത്ത് മുതല്‍ മുപ്പതുമിനിട്ടുവരെ വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലുള്ളതെന്നും വാര്‍ത്തയില്‍ പറയുന്നു. ക്ലാരിറ്റി കൂടുതലുള്ള വീഡിയോകള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതലുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം വില്‍പ്പനക്കാരുടെ പക്കല്‍ നിന്നും വീഡിയോ വാങ്ങാന്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് പോലും ആളുകള്‍ എത്താറുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.