പ്രതിഷേധാഗ്നിയില്‍ പാ​ക് ത​ല​സ്ഥാനം; സ്വ​കാ​ര്യ ചാ​ന​ലു​ക​ൾ​ക്കു വി​ല​ക്ക് - ലാഹോറിലെ തെ​രു​വു​യു​ദ്ധം രൂക്ഷമാകുന്നു

ശനി, 25 നവം‌ബര്‍ 2017 (19:24 IST)
പാ​ക്കി​സ്ഥാ​ൻ ത​ല​സ്ഥാ​ന​മാ​യ ഇ​സ്ലാ​മാ​ബാ​ദി​ൽ രണ്ടാഴ്ചയോളമായി തുടരുന്ന പ്രതിഷേധം കൂടുതൽ രൂക്ഷമായി. സൈ​ന്യ​വും പ്ര​തി​ഷേ​ധ​ക്കാ​രും ത​മ്മി​ൽ തെ​രു​വു​യു​ദ്ധമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഏ​റ്റു​മു​ട്ട​ലിനിടെ പൊ​ലീ​സു​കാ​ര​ൻ കൊ​ല്ല​പ്പെ​ടു​ക​യും 150ലേറെ പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.
 
പാകിസ്ഥാന്‍ നി​യ​മ​മ​ന്ത്രിയായ സാ​ഹി​ദ് ഹ​മീ​ദിന്റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​ക്ഷോ​ഭം നടക്കുന്നത്. പ്ര​ക്ഷോ​ഭം മ​റ്റു തെ​രു​വു​ക​ളി​ലേ​ക്കും വ്യാ​പി​ക്കു​ന്ന​താ​യാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. പ്രതിഷേധക്കാർക്കു നേരെ സൈന്യം കണ്ണീർവാതകം പ്രയോഗിച്ചു. എന്നാൽ പൊലീസ് വാഹനങ്ങളെല്ലാം തീയിട്ടുനശിപ്പിച്ചും കല്ലേറു നടത്തിയും പ്രതിഷേധക്കാരും രംഗത്തുണ്ട്. 
 
പ്രതിഷേധ രംഗങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിൽ നിന്നും സ്വകാര്യ ടെലിവിഷൻ ചാനലുകളെ സർക്കാർ വിലക്കി. ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് എന്നിങ്ങനെയുള്ള സമൂഹമാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധം പടരുന്നത് തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണിതെന്നാണു സർക്കാർ ഭാഷ്യം. തീ​വ്ര മ​ത​നി​ല​പാ​ടു​കാ​രാ​യ തെ​ഹ്രീ​ക് ഇ ​ല​ബാ​യി​ക് യാ ​റ​സൂ​ൽ അ​ള്ളാ പാ​ക്കി​സ്ഥാ​ൻ എ​ന്ന സം​ഘ​ട​ന​യാ​ണ് പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍