Virat Kohli: 'ആര്, എന്തൊക്കെ പറഞ്ഞിട്ടും ഒരു കാര്യവുമില്ല'; ഓഫ് സ്റ്റംപിനു പുറത്തെറിഞ്ഞ പന്തിനു ബാറ്റ് വെച്ച് കോലി മടങ്ങി !

രേണുക വേണു
തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (08:38 IST)
Virat Kohli

Virat Kohli: ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ വീണ്ടും ഫ്‌ളോപ്പായി വിരാട് കോലി. ഗാബയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ മൂന്ന് റണ്‍സെടുത്താണ് കോലിയുടെ പുറത്താകല്‍. 16 പന്തുകള്‍ നേരിട്ട കോലി ജോഷ് ഹെസല്‍വുഡിന്റെ പന്തിന്റെ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. 
 
ഓഫ് സ്റ്റംപിനു പുറത്തേക്ക് പോകുന്ന പന്തില്‍ അനാവശ്യമായി ബാറ്റ് വെച്ചാണ് ഇത്തവണയും കോലിയുടെ പുറത്താകല്‍. ക്രിക്കറ്റ് നിരീക്ഷകരും ആരാധകരും രൂക്ഷമായി വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് ഒരിക്കല്‍ കൂടി കോലി പിഴവ് ആവര്‍ത്തിച്ചത്. 
 
ഔട്ട് സൈഡ് ഓഫിലെ ലെങ്ത്തി ഡെലിവറി കളിക്കാന്‍ ശ്രമിച്ച കോലിക്ക് ഇത്തവണയും പിഴയ്ക്കുകയായിരുന്നു. ലീവ് ചെയ്യേണ്ടിയിരുന്ന പന്തായിരുന്നു അതെന്ന് വീഡിയോയില്‍ വ്യക്തമാണ്. 
 
പെര്‍ത്ത് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയത് ഒഴിച്ചാല്‍ 5, 7, 11, 3 എന്നിങ്ങനെയാണ് ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ കോലിയുടെ മറ്റു സ്‌കോറുകള്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article