ധോണി പ്രധാനമന്ത്രിയാകുമോ ?; ആവശ്യവുമായി സംവിധായകന്‍ - ഏറ്റുപിടിച്ച് ആരാധകര്‍

Webdunia
ചൊവ്വ, 29 മെയ് 2018 (10:29 IST)
ഇന്ത്യന്‍ ക്രിക്കറ്റിന് നേട്ടങ്ങള്‍ മാത്രം സമ്മാനിച്ച താരമാണ് മഹേന്ദ്ര സിംഗ് ധോണിയും. രണ്ട് ലോകകപ്പുകളും ഒരു ഐസിസി ചാമ്പ്യന്‍‌സ് ട്രോഫിയും ടീം ഇന്ത്യക്ക് നേടിക്കൊടുത്ത ഇന്ദ്രജാലക്കാരനാണ് അദ്ദേഹം.

ഐപിഎല്‍ പതിനൊന്നാം സീസണ്‍ കിരീടം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് നേടി കൊടുത്തതോടെ ധോണിയുടെ മൂല്യം വര്‍ദ്ധിച്ചു. എന്നാല്‍ യുവ സംവിധായകന്‍ വിഘ്‌നേഷ് ശിവന്‍ പുതിയ ആവശ്യവുമായി രംഗത്തു വന്നതാണ് പുതിയ വാര്‍ത്ത.

ധോനി ഇന്ത്യയുടെ പ്രധാനമന്ത്രിയാകണമെന്ന തരത്തിലാണ് വിഘ്‌നേഷ് ശിവന്‍ ട്വീറ്റ് ചെയ്‌തത്. “ധോണി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നത് സങ്കല്‍‌പ്പിച്ചു നോക്കിക്കേ. ഇത്രയും നല്ല നേതാവിനെ നമുക്ക് ലഭിക്കുമോ.
സാധാരണ 40നോടടുക്കുമ്പോള്‍ കായിക മികവ് എല്ലാവരെയും കൈവിടും പക്ഷേ ഈ അത്ഭുത മനുഷ്യന്റെ കാര്യത്തില്‍ തിരിച്ചും. അയാള്‍ കൂടുതല്‍ മികവിലേയ്ക്ക് വളരുകയാണ്, കൂടുതല്‍ മികച്ച്ത് ഭാവിയില്‍ നല്‍കും. സ്‌പോര്‍ട്‌സില്‍ മാത്രമല്ല, രാജ്യത്തിനു വേണ്ടിയും” - വിഘ്‌നേഷ് ട്വീറ്റ് ചെയ്തു.

വിഘ്‌നേഷിന്റെ ട്വീറ്റ് ചില ചെന്നൈ ആരാധകര്‍ ഏറ്റെടുക്കുകയും ധോനിയെ പ്രധാനമന്ത്രിയാക്കണമെന്ന് മറുപടിയായി പറയുകയും ചെയ്‌തു.

അനുബന്ധ വാര്‍ത്തകള്‍

Next Article