പുതിയ അപ്ഡേറ്റുമായി ട്രായ്, ട്രൂ കോളറിന് എട്ടിൻ്റെ പണി

Webdunia
വ്യാഴം, 17 നവം‌ബര്‍ 2022 (19:57 IST)
നമ്പർ സേവ് ചെയ്തിട്ടില്ലെങ്കിലും ഫോൺ വരുമ്പോൾ യഥാർഥപേര് കാണിക്കണമെന്ന നിർദേശവുമായി ട്രായ്. ടെലികോം ഓപ്പറേറ്റർമാർ ശേഖരിക്കുന്ന കെവൈസി രേഖകളിൽ നിന്നും കോൾ വരുമ്പോൾ വിളിക്കുന്നയാളുടെ നമ്പർ പ്രദർശിപ്പിക്കണമെന്നാണ് ട്രായുടെ നിർദ്ദേശം. നിലവിൽ ട്രൂ കോളറിനെയാണ് ഉപഭോക്താക്കൾ ഈ സേവനത്തിനായി ആശ്രയിക്കുന്നത്. ട്രായുടെ നിർദേശം പ്രാവർത്തികമാകുമ്പോൾ ട്രൂ കോളറിൻ്റെ ഉപയോഗം ആവശ്യമില്ലാതെയാകും.
 
കോൾ ചെയ്യുന്ന ആളുടെ വിവരങ്ങൾ ഫോൺ സ്‌ക്രീനുകളിൽ കാണിക്കാനുള്ള സംവിധാനം രൂപപ്പെടുത്തുന്നതിനെക്കുറിച്ച് ഉടനെ ചർച്ച നടത്തി റിപ്പോർട്ട് തയ്യാറാക്കാനാണ് നിർദേശം. നിലവിൽ ട്രൂ കോളർ പേര് പ്രദർശിപ്പിക്കുന്നത് പ്ലരുടെയും ഫോണിലുള്ള കോണ്ടാക്ട് ലിസ്റ്റ് അനുസരിച്ചാണ്. എന്നാൽ ട്രായ് കൊണ്ടുവരുന്ന സംവിധാനത്തിൽ തിരിച്ചറിയൽ രേഖയിലെ പേരാകും കാണിക്കുക. ക്രൗഡ് സോഴ്സിങ് ഡാറ്റയെ അടിസ്ഥാനമാക്കി കോളർമാരെ കണ്ടെത്തുന്ന ആപ്പുകളെക്കാൾ വിശ്വാസ്യത ഇതിനുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article