ജയവും, തോൽവിയും സമനിലയും മുന്നിലുണ്ട്: അഞ്ചാം ദിനം എന്തും സംഭവിക്കാമെന്ന് ടിം സൗത്തി

Webdunia
ബുധന്‍, 23 ജൂണ്‍ 2021 (13:01 IST)
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ റിസർവ് ദിനമായ ഇന്ന് തോൽവിയും,ജയവും,സമനിലയും തങ്ങൾക്ക് മുന്നിലുണ്ടെന്ന് ന്യൂസിലൻഡ് ഫാസ്റ്റ് ബൗളർ ടിം സൗത്തി. ടെസ്റ്റ് മത്സരത്തിന്റെ അവസാന ദിനം 3 ഫലങ്ങളും മുന്നിലുണ്ടെന്നത് ആവേശമുയർത്തുന്നുവെന്നും സൗത്തി പറഞ്ഞു.
 
ക്വാളിറ്റി ബാറ്റിംഗ് യൂണിറ്റാണ് ഇന്ത്യയുടേത്. അവരുടെ ഏറ്റവും ക്വാളി‌റ്റിയുള്ള ബാറ്റ്സ്മാന്മാരാണ് ക്രീസിൽ. ഈ ബാറ്റിങ് നിരയ്ക്ക് മുന്നിലാണ് ന്യൂസിലൻഡിന് ആധിപത്യം സ്ഥാ‌പിക്കേണ്ടത്. 32 ‌റൺ‌സിന്റെ ലീഡാണ് ഇന്ത്യയ്‌ക്കുള്ളത്. റിസർവ് ദിനത്തിൽ വിക്കറ്റുകൾ പോവാതെ പിടിച്ചുനിന്നാൽ ഇന്ത്യയ്‌ക്ക് ലീഡ് ഉയർത്താനും മത്സരത്തിൽ മുൻതൂക്കം നേടാനും കഴിയും.
 
അതേസമയം ഇന്ത്യൻ ബാറ്റിങ് അവസാനിച്ചാലും ന്യൂസിലൻഡിനെ ഓൾഔട്ടാക്കാൻ ഇന്ത്യയ്ക്ക് സാധിക്കില്ലെന്നാണ് ക്രിക്കറ്റ് വിദഗ്‌ധർ പറയുന്നത്. മഴ മാറി നിൽക്കുന്നതിനാൽ പിച്ച് ഡ്രൈ ആവുകൗം ന്യൂസിലൻഡിന് ബാറ്റിങ് എളുപ്പമാവുകയും ചെയ്യുമെന്നാണ് ഇതിന് കാരണം.

അനുബന്ധ വാര്‍ത്തകള്‍

Next Article