രഹാനെ ഇന്ത്യയ്‌ക്ക് ഭാരമല്ല, മുതൽക്കൂട്ടാണ്: വിമർശകർക്ക് മറ്റെന്തെങ്കിലും ലക്ഷ്യം കാണും: സുനിൽ ഗവാസ്‌കർ

Webdunia
ചൊവ്വ, 3 ഓഗസ്റ്റ് 2021 (20:13 IST)
ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാന്മാരും സീനിയർ താരങ്ങളുമായ അജിങ്ക്യ രാഹാനെയ്‌ക്കും ചേതേശ്വർ പൂജാരയ്‌ക്കും നേരെയുള്ള വിമർശനങ്ങളെ തള്ളി ഇന്ത്യൻ ഇതിഹാസ താര സുനിൽ ഗവാസ്‌കർ. ഇന്ത്യൻ ക്രിക്കറ്റിനായി മനസ്സും ശരീരവും സമർപ്പിച്ച രണ്ട് താരങ്ങൾക്കുമെതിരായ വിമർശനങ്ങളെ അനീതിയെന്നാണ് ഗവാസ്‌കർ വിശേഷിപ്പിച്ചത്.
 
രഹാനെയാണ് വിമർശകരുടെ പ്രധാന ഇര. രഹാനെയെ മാത്രമല്ല ലക്ഷ്യം വെയ്‌ക്കുന്നതെന്ന് ബോധിപ്പിക്കാനാണ് പൂജാരയെ കൂടി വിമർശിക്കുന്നത്. രഹാനയെ ടീമിന് ഭീഷണിയായല്ല മുതൽക്കൂട്ടായാണ് കാണേണ്ടതെന്നാണ് എനിക്ക് വിമർശകരോട് പറയാനുള്ളത് ഗവാസ്‌കർ പറഞ്ഞു.
 
36 റൺസിന് ഓ‌ൾ ഔട്ടായി നാണം കെട്ട ശേഷം. അടുത്ത മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത് രഹാനെയുടെ സെഞ്ചുറി പ്രകടനമായിരുന്നു. ഇംഗ്ലണ്ടിനെതിരെ പന്ത് നന്നായി ടേൺ ചെയ്യുന്ന പിച്ചിൽ രഹാനെ അർധസെഞ്ചുറി നേടി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഇന്ത്യയുടെ ടോപ് സ്കോററ് രഹാനെയായിരുന്നു. പെട്ടെന്ന് രണ്ട് താരങ്ങൾക്കുമെതിരെ വിമർശനം ഉന്നയിക്കുന്നവർക്ക് മറ്റെന്തെങ്കിലും ലക്ഷ്യം കാണും ഗവാസ്‌കർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article