Impact Player: എന്റര്‍ടൈന്മന്റില്‍ മാത്രം കാര്യമില്ലല്ലോ, രോഹിത്തിനെ പോലെ ഇമ്പാക്ട് പ്ലെയര്‍ വേണ്ടെന്നാണ് എന്റെയും അഭിപ്രായം: കോലി

അഭിറാം മനോഹർ

ഞായര്‍, 19 മെയ് 2024 (17:42 IST)
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് പിന്നാലെ ഐപിഎല്ലിലെ ഇമ്പാക്ട് പ്ലെയർ നിയമത്തെ രൂക്ഷമായി എതിർത്ത് സൂപ്പർ താരം വിരാട് കോലി. ഇമ്പാക്ട് പ്ലെയർ നിയമം ടീമിൻ്റെ ബാലൻസ് നഷ്ടപ്പെടുത്തുന്നതാണെന്ന് കോലി തുറന്നടിച്ചു. ഐപിഎല്ലിൻ്റെ കഴിഞ്ഞ സീസൺ മുതലാണ് ഇമ്പാക്ട് പ്ലെയർ നിയമം നിലവിൽ വന്നത്. ഇതൊരു പരീക്ഷണം മാത്രമാണെന്നാണ് ബിസിസിഐ സെക്രട്ടറിയായ ജയ് ഷാ പറഞ്ഞിരുന്നത്.
 
ഇമ്പാക്ട് പ്ലെയർ നിയമം ഓൾ റൗണ്ടർമാരുടെ അവസരങ്ങൾ ഇല്ലാതെയാക്കുമെന്നും അടിസ്ഥാനപരമായി ക്രിക്കറ്റ് 11 പേരുടെ കളിയാണെന്നും അത് അങ്ങനെ തന്നെ നിലനിന്ന് കാണാനാണ് ആഗ്രഹിക്കുന്നതെന്നും ഇന്ത്യൻ നായകനായ രോഹിത് ശർമ അഭിപ്രായപ്പെട്ടിരുന്നു. ഇതേ അഭിപ്രായമാണ് തനിക്കുമുള്ളതെന്നാണ് കോലിയും പറയുന്നു. ഈ വിഷയത്തിൽ ഞാൻ രോഹിത്തിനെ പിന്തുണയ്ക്കുന്നു. നിങ്ങൾ എൻ്റർടൈന്മെൻ്റിനെ പിന്തുണയ്ക്കുമ്പോൾ ടീം ബാലൻസ് നഷ്ടമാകുന്നു. ബൗളർമാർക്ക് എന്താണ് തോന്നുന്നതെന്ന് എനിക്കറിയില്ല. സിക്സും ഫോറും പോകുന്നതിൻ്റെ വേദന ഞാൻ അനുഭവിച്ചിട്ടില്ല. എല്ലാ റ്റീമിലും ബുമ്രയും റാഷിദ് ഖാനും ഉണ്ടാകില്ലല്ലോ.കോലി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍