രാജ്യത്തിലെ ആഭ്യന്തര ടൂർണമെന്റുകൾക്ക് അംഗീകാരം നൽകുന്നതിൽ ഐസിസിക്ക് പങ്കൊന്നും തന്നെ ഇല്ലെന്നുള്ളതാണ് വസ്‌തുത, അതിനാൽ തന്നെ ഈ വിഷയത്തിൽ ഐസിസിക്ക് എന്തുചെയ്യാൻ സാധിക്കുമെന്നത് ചോദ്യമാണ്. ദേശീയതാത്‌പര്യത്തെ മുൻനിർത്തിയാണ് പാക് അധീന കശ്‌മീർ പ്രദേശത്തിന്റെ പേരിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനെ എതിർക്കുന്നതെന്ന് നേരത്തെ തന്നെ ബിസിസിഐ വ്യക്തമാക്കിയിരുന്നു.