ഐസിസി ഏകദിന റാങ്കിങ്ങിൽ കോലിയെ പിന്തള്ളി ബാബർ അസം, രോഹിത് മൂന്നാമത്

വ്യാഴം, 15 ജൂലൈ 2021 (19:37 IST)
ഏറ്റവും പുതിയ ഐസിസി ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ തലപ്പത്തേക്കെത്തി പാകിസ്താന്‍ സൂപ്പര്‍ താരം ബാബര്‍ അസാം. 873 റേറ്റിങ് പോയിന്റോടെയാണ് പാകിസ്താന്‍ സൂപ്പര്‍ താരം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ രണ്ട് ഏകദിനങ്ങളിലും തിളങ്ങാനായില്ലെങ്കിലും അവസാന ഏകദിനത്തിൽ നേടിയ 158 റൺസാണ് ബാബറിന് തുണയായത്.
 
857 പോയിന്റുമായി ഇന്ത്യൻ നായകൻ വിരാട് കോലിയാണ് പട്ടികയിൽ രണ്ടാമതുള്ളത്. ഇംഗ്ലണ്ട് പരമ്പരക്ക് ശേഷം ഇന്ത്യ ഏകദിന പരമ്പര കളിച്ചിട്ടില്ല. ഇനിയും ടെസ്റ്റ് പരമ്പരയാണ് ഇന്ത്യയെ കാത്തിരിക്കുന്നത് എന്നതിനാൽ തന്നെ കോലി പട്ടികയിൽ നിന്നും ഇനിയും പിന്നിലേക്കെത്താൻ സാധ്യതയുണ്ട്. മറ്റൊരു ഇന്ത്യൻ താരമായ രോഹിത് ശർമായാണ് പട്ടികയിൽ മൂന്നാമത്.
 
റോസ് ടെയ്‌ലര്‍,ആരോണ്‍ ഫിഞ്ച്,ജോണി ബെയര്‍‌സ്റ്റോ,ഡേവിഡ് വാര്‍ണര്‍,ഷായ് ഹോപ്,ഫഫ് ഡുപ്ലെസിസ്,കെയ്ന്‍ വില്യംസണ്‍ എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് താരങ്ങൾ. ഏകദിന ബൗളർമാരിൽ 737 പോയിന്റുമായി ന്യൂസിലൻഡിന്റെ ട്രെന്റ് ബോൾട്ടാണ് പട്ടികയിൽ ഒന്നാമത്. ബംഗ്ലാദേശിന്റെ മെഹ്ദി ഹസന്‍,അഫ്ഗാനിസ്ഥാന്റെ മുജീബുര്‍ റഹ്മാന്‍,ഇംഗ്ലണ്ടിന്റെ ക്രിസ് വോസ്‌ക്,ന്യൂസീലന്‍ഡിന്റെ മാറ്റ് ഹെന്‍ റി എന്നിവരാണ് ടോപ് അഞ്ചിലുള്ള മറ്റ് ബൗളർമാർ. ജസ്‌പ്രീത് ബു‌മ്ര പട്ടികയിൽ അഞ്ചാമതാണ്. 
 
ടി20 ബാറ്റിങ് റാങ്കിങ്ങിൽ ഡേവിഡ് മലാന്‍ തലപ്പത്ത് തുടരുന്നു. ബാബര്‍ അസാം രണ്ടാം സ്ഥാനത്തും ആരോണ്‍ ഫിഞ്ച്,ഡെവോന്‍ കോണ്‍വെ,വിരാട് കോലി എന്നിവരാണ് ആദ്യ അഞ്ചിലെ മറ്റുള്ളവര്‍.
ബൗളര്‍മാരില്‍ ദക്ഷിണാഫ്രിക്കയുടെ തബ്രൈസ് ഷംസിയാണ് ഒന്നാമതുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍