കളിക്കുന്നത് ജയിക്കാൻ വേണ്ടി മാത്രമാണ്, തോറ്റാലും സമനിലയാക്കുന്നതിനോട് താത്‌പര്യമില്ലെന്ന് കോലി

Webdunia
ചൊവ്വ, 3 ഓഗസ്റ്റ് 2021 (20:11 IST)
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ വിജയം മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യൻ നായകൻ വിരാട് കോലി. തോൽവി ഒഴിവാക്കാനായി സമനിലയ്‌ക്ക് ശ്രമിക്കുന്നതിനെ താൻ അംഗീകരിക്കുന്നില്ലെന്നും കോലി വ്യക്തമാക്കി.
 
ഓരോ മത്സരത്തിലും കളിക്കാനിറങ്ങുമ്പോൾ മത്സരം വിജയിക്കുക എന്ന ലക്ഷ്യവുമായി മാത്രമാണ് ഇറങ്ങുന്നത്. അതിന് മാത്രമാണ് പ്രാധാന്യം നൽകുന്നത്. ആ സംസ്‌കാരമാണ് നമ്മൾ പിന്തുടർന്നത്. ഇനിയും അത് ചെയ്യാനാകും. വിജയത്തിന് ശ്രമിച്ച് പരാജയപ്പെട്ടാൽ പോലും പ്രശ്‌നമില്ല,തോൽവി ഒഴിവാക്കാൻ സമനിലയ്‌ക്ക് ശ്രമിക്കുന്നത് എന്റെ രീതിയല്ല. ദിനേഷ് കാർത്തികുമായുള്ള അഭിമുഖത്തിനിടെ കോലി വ്യക്തമാക്കി.
 
നമ്മൾ എപ്പോഴും വിജയിക്കാനായി കളിക്കണം. മൂന്നാം ദിനമോ നാലാം ദിനമോ മത്സരം സുരക്ഷിതമാക്കുന്നതിനെ അംഗീകരിക്കാൻ എനിക്ക് കഴിയില്ല. എന്നെ സംബന്ധിച്ച് നാഴികകല്ലുകൾ എനിക്ക് വിഷയമല്ല.അവ ലക്ഷ്യമാക്കിയായിരുന്നു ഞാൻ കളിച്ചിരുന്നതെങ്കിൽ ഇപ്പോൾ സ്വന്തമാക്കിയ നേട്ടങ്ങളിൽ പകുതി പോലും എനിക്ക് നേടാനാവുമായിരുന്നില്ല. ഏറ്റവും മികവിലേക്ക് എത്തുക എന്നത് മാത്രമാണ് എന്റെ ചിന്താരീതി കോലി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article