ഷമിയുണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അവസ്ഥ വരില്ലായിരുന്നു, തുറന്ന് പറഞ്ഞ് ഡേവിഡ് മില്ലർ

അഭിറാം മനോഹർ

ചൊവ്വ, 7 മെയ് 2024 (19:42 IST)
David Miller,IPL,Shami
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ തങ്ങളുടെ മോശം പ്രകടനം തുടര്‍ന്ന് ഗുജറാത്ത് ടൈറ്റന്‍സ്. സീസണിലെ 11 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ആകെ 4 മത്സരങ്ങളില്‍ മാത്രമാണ് ഗുജറാത്ത് ടൈറ്റന്‍സ് വിജയിച്ചത്. 2022ലെ ആദ്യസീസണില്‍ ചാമ്പ്യന്മാരാകാനും 2023 സീസണില്‍ റണ്ണറപ്പാകാനും ഗുജറാത്തിന് സാധിച്ചിരുന്നു. നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ മുംബൈയിലേക്ക് പോയതും പേസര്‍ മുഹമ്മദ് ഷമിയുടെ അഭാവവുമാണ് ഇക്കുറി ഗുജറാത്തിനെ പിന്നോട്ടടിച്ചത്.
 
 ഇപ്പോഴിതാ ഗുജറാത്ത് ടൈറ്റന്‍സിന്റെ തോല്‍വിയുടെ പ്രധാനമായ കാരണം മുഹമ്മദ് ഷമിയുടെ പരിക്കാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ജിടി താരമായ ഡേവിഡ് മില്ലര്‍. പവര്‍ പ്ലേയില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുന്ന താരമാണ് ഷമി. വിക്കറ്റുകള്‍ എടുക്കാനും റണ്‍റേറ്റ് പിടിച്ചുനിര്‍ത്താനും താരത്തിനാകും. ഷമിയുടെ അഭാവം പവര്‍പ്ലേയില്‍ ഗുജറാത്തിന് വലിയ തിരിച്ചടിയായിട്ടുണ്ട്. മില്ലര്‍ പറഞ്ഞു. അതേസമയം യുവതാരമെന്ന നിലയില്‍ ഗില്‍ ഇനിയും ഒരുപാട് പഠിക്കാനുണ്ടെന്നും ഇതിനുള്ള പരിശ്രമങ്ങള്‍ താരം നടത്തുന്നുണ്ടെന്നും മില്ലര്‍ കൂട്ടിചേര്‍ത്തു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍