‘നിലപാട് ഉചിതമായ വേദിയിൽ അറിയിക്കും’; ശ്രീശാന്തിന് അനുകൂലമായ വിധി നിയമവിദഗ്ധർ പരിശോധിക്കുമെന്ന് ബിസിസിഐ

Webdunia
തിങ്കള്‍, 7 ഓഗസ്റ്റ് 2017 (19:42 IST)
മ​ല​യാ​ളി ക്രി​ക്ക​റ്റ് താ​രം എ​സ് ശ്രീ​ശാ​ന്തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ ആജീവനാന്ത വി​ല​ക്ക് പി​ൻ​വ​ലി​ച്ച ഹൈക്കോടതി വിധിയില്‍ പ​ഠി​ച്ചി​ട്ട് പ്ര​തി​ക​രി​ക്കാ​മെ​ന്ന് ബി​സി​സി​ഐ. ഹൈക്കോടതി വിധി ബിസിസിഐയുടെ നിയമകാര്യ വിഭാഗം പരിശോധിക്കും. ശേഷം നിലപാട് ഉചിതമായ വേദിയിൽ അറിയിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി.

ഒ​ത്തു​ക​ളി കേ​സി​ൽ കോ​ട​തി വെ​റു​തെ വി​ട്ട ശ്രീ​ശാ​ന്തി​നെ ക്രി​ക്ക​റ്റി​ൽ​നി​ന്നു മാ​റ്റി നി​ർ​ത്തി​യ​ത് ശ​രി​യ​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ബി​സി​സി​ഐ​യു​ടെ ന​ട​പ​ടി ഹൈ​ക്കോ​ട​തി റ​ദ്ദു ചെ​യ്ത​ത്. ജിജു ജനാര്‍ദ്ദനന്റെ കുറ്റസമ്മതമൊഴി വിശ്വാസയോഗ്യമല്ലെന്നും ഫോണ്‍ സംഭാഷണം വിശ്വാസത്തിലെടുക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ബിസിസിഐയുടെ വിലക്ക് നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ കോടതി അദ്ദേഹത്തിനെതിരേയുള്ള ആരോപണങ്ങൾ ശരിയല്ലെന്നും ബിസിസിഐ സുതാര്യമായി പ്രവർത്തിക്കണമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

ഐപിഎൽ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് 2013 മേയിലാണു ഡൽഹി പൊലീസ് ശ്രീശാന്തിനെ അറസ്റ്റു ചെയ്തതും തുടര്‍ന്ന് വിലക്കേര്‍പ്പെടുത്തുന്നതും. പിന്നീട് പട്യാല സെഷൻസ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നു.
Next Article