ഇന്ത്യയെ തോല്‍‌പ്പിക്കാന്‍ ഇന്ത്യക്കാരന്റെ സഹായം തേടി ഓസീസ്

Webdunia
ബുധന്‍, 20 ഫെബ്രുവരി 2019 (17:22 IST)
ഇന്ത്യയില്‍ പര്യടനത്തിന് എത്തുന്ന ഓസ്‌ട്രേലിയന്‍ ടീമിന് വെല്ലുവിളിയാകുന്നത് സ്‌പിന്‍ പിച്ചുകളാണ്. കുത്തിത്തിരിയുന്ന പന്തുകള്‍ക്ക് മുമ്പില്‍ വമ്പന്‍ താരങ്ങള്‍ പോലും ആയുധം വെച്ച് കീഴടങ്ങും. ഇത്തവണത്തെ ഇന്ത്യന്‍ പര്യടനം അഭിമാന പ്രശ്‌നമായതിനാല്‍ ഓസീസ് പല മുന്നൊരുക്കങ്ങളും നടത്തിക്കഴിഞ്ഞു.

ഇന്ത്യന്‍ സ്‌പിന്നര്‍മാരെ നേരിടാന്‍ പ്രദീപ് സാഹുവിനെ പരിശീലന ക്യാമ്പിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ഓസീസ്. കുല്‍ദീപ് യാദവിനെയും ചാഹലിനെയും നേരിടുക വിഷമം പിടിച്ച പണിയായതിനാലാണ് എല്ലാ മത്സരങ്ങളിലും സാഹുവിന്റെ സേവനം ആതിഥേയര്‍ തേടിയിരിക്കുന്നത്.

നേരത്തെ പാകിസ്ഥാന്‍ - ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലും ഓസീസ് താരങ്ങളെ സഹായിക്കാന്‍ സാഹു ഉണ്ടായിരുന്നു. പര്യടനത്തിന് എത്തുന്ന ഓസ്‌ട്രേലിയന്‍ ടീമിന് ഇന്ത്യന്‍ താരങ്ങളുടെ സ്‌പിന്നും പിച്ചും വെല്ലുവിളിയാകുമെന്ന് മുന്‍ ഓസീസ് താരം മാത്യു ഹെയ്‌ഡന്‍ പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article