അര്‍ഷ്ദീപ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍മാരില്‍ ഒരാള്‍; ചെണ്ടയെന്ന് വിളിച്ച് പരിഹസിച്ച് സോഷ്യല്‍ മീഡിയ

Webdunia
ശനി, 28 ജനുവരി 2023 (09:29 IST)
ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിനെ ട്രോളി സോഷ്യല്‍ മീഡിയ. ന്യൂസിലന്‍ഡിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ നന്നായി അടിവാങ്ങിക്കൂട്ടിയതാണ് താരത്തിനെതിരായ ട്രോളുകള്‍ക്ക് കാരണം. നാല് ഓവറില്‍ 51 റണ്‍സാണ് അര്‍ഷ്ദീപ് വഴങ്ങിയത്. ലഭിച്ചത് ഒരു വിക്കറ്റ് മാത്രം. 
 
ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍മാരില്‍ ഒരാള്‍ അര്‍ഷ്ദീപ് ആണെന്നാണ് ട്രോള്‍. 30 പന്തില്‍ 59 റണ്‍സ് നേടിയ ഡാരില്‍ മിച്ചല്‍ ആണ് കിവീസിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്. കോണ്‍വെ 35 പന്തില്‍ 52 റണ്‍സ് നേടിയിട്ടുണ്ട്. തൊട്ടുപിന്നില്‍ അര്‍ഷ്ദീപ് സിങ് വിട്ടുകൊടുത്ത 51 റണ്‍സാണ് ! അവസാന ഓവറില്‍ മൂന്ന് സിക്‌സും ഒരു ഫോറും സഹിതം 27 റണ്‍സാണ് അര്‍ഷ്ദീപ് സിങ് വിട്ടുകൊടുത്തത്. കരിയര്‍ ആരംഭിച്ച സമയത്ത് ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് ആയിരുന്ന അര്‍ഷ്ദീപില്‍ നിന്നാണ് ഇങ്ങനെയൊരു മോശം പ്രകടനം. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article