അക്ഷർ പട്ടേൽ വിവാഹിതനായി, വധു മേഹ പട്ടേൽ

വെള്ളി, 27 ജനുവരി 2023 (16:51 IST)
ഇന്ത്യൻ ക്രിക്കറ്റ് താരം അക്ഷർ പട്ടേൽ വിവാഹിതമായി.  ഡയറ്റീഷനും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ മേഹ പട്ടേലാണ് വധു. വ്യാഴാഴ്ച രാത്രിയിൽഗുജറാത്തീലെ വഡോദരയിൽ വെച്ച്  പരമ്പരാഗത ഗുജറാത്തി രീതിയിലായിരുന്നു ചടങ്ങുകൾ നടന്നത്.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിനെത്തിയത്
 
അതേസമയം ഇരുവരും സമൂഹമാധ്യമങ്ങളിൽ തങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചിട്ടില്ല. എങ്കിലും ആരാധകർ ചിത്രങ്ങൾ ഷെയർ ചെയ്യുന്നുണ്ട്. കൂടാതെ വിവാഹത്തിൻ്റെ വീഡിയോ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ ലഭ്യമാണ്. ഇരുവരും ഏറെ കാലമായി പ്രണയത്തിലായിരുന്നു. നിലവിൽ വിവാഹത്തെ തുടർന്ന് അക്ഷർ പട്ടേൾ ന്യൂസിലൻഡിനെതിരായ ക്രിക്കറ്റ് പരമ്പരയിൽ കളിക്കുന്നില്ല. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലായിരിക്കും അക്ഷർ ടീമിലേക്ക് മടങ്ങിയെത്തുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍