സൽമാൻ ഖാൻ വക 1.64 കോടിയുടെ കാർ,, കോലി സമ്മാനിച്ചത് 2 കോടിയുടെ ബിഎംഡബ്യു, കെ എൽ രാഹുലിൻ്റെ വിവാഹത്തിന് സമ്മാനപെരുമഴ

വെള്ളി, 27 ജനുവരി 2023 (16:27 IST)
കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റ് താരം കെ എൽ രാഹുലും നടൻ സുനിൽ ഷെട്ടിയുടെ മകളും ബോളിവുഡ് താരവുമായ ആതിയ ഷെട്ടിയും തമ്മിൽ വിവാഹിതരായത്. സുനിൽ ഷെട്ടിയുടെ ഫാംഹൗസിൽ വെച്ചായിരുന്നു വിവാഹചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്
 
വിവാഹത്തിന് സിനിമാമേഖലയിൽ നിന്നും ക്രിക്കറ്റിൽ നിന്നുമുള്ള സുഹൃത്തുക്കളിൽ നിന്നും നിരവധി സമ്മാനങ്ങളാണ് ഇരുവർക്കും ലഭിച്ചത്.മകൾ ആതിയക്ക് സുനിൽ ഷെട്ടി സമ്മാനിച്ചത് മുംബൈയിൽ 50 കോടി വിലവരുന്ന ഫ്ളാറ്റാണ്. നടൻ സൽമാൻ ഖാൻ നൽകിയത് 1.64 കോടിയുടെ ഔഡി കാറും ജാക്കി ഷറോഫ് നൽകിയത് 30 ലക്ഷത്തിൻ്റെ വാച്ചും സമ്മാനിച്ചു. ആതിയയുടെ അടുത്ത സുഹൃത്തായ നടൻ അർജുൻ കപൂർ നൽകിയത് ഒന്നരക്കോടിയുടെ ഡയമണ്ട് ബ്രേസ്‌ലറ്റ്.
 
ക്രിക്കറ്റ് ലോകത്ത് നിന്ന് വിരാട് കോലി കെ എൽ രാഹുലിന്  സമ്മാനിച്ചത് 2.17 കോടിയുടെ ബിഎംഡബ്യു കാറാണ്.  എം എസ് ധോനി നൽകിയത് 80 ലക്ഷത്തിൻ്റെ കവാസാക്കി ബൈക്കാണ് സമ്മാനമായി നൽകിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍