Sunrisers Hyderabad: ഹൈദരബാദ് പ്ലേ ഓഫില്‍; ഇനി അറിയേണ്ടത് ആരാകും നാലാമന്‍ !

രേണുക വേണു

വെള്ളി, 17 മെയ് 2024 (08:45 IST)
Sunrisers Hyderabad: ഐപിഎല്‍ 2024 പ്ലേ ഓഫില്‍ പ്രവേശിക്കുന്ന മൂന്നാമത്തെ ടീമായി സണ്‍റൈസേഴ്‌സ് ഹൈദരബാദ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ച സാഹചര്യത്തിലാണ് സണ്‍റൈസേഴ്‌സ് പ്ലേ ഓഫ് ഉറപ്പിച്ചത്. മത്സരം മഴ മൂലം ഉപേക്ഷിച്ചതിനാല്‍ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം അനുവദിച്ചു. ഇതോടെ 13 കളികളില്‍ നിന്ന് 15 പോയിന്റുമായി ഹൈദരബാദ് പ്ലേ ഓഫില്‍ എത്തി. 
 
ടോസ് ഇടാന്‍ സാധിക്കാത്ത വിധം ശക്തമായ മഴയായിരുന്നു ഹൈദരബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍. നേരത്തെ പുറത്തായതിനാല്‍ ഗുജറാത്തിനെ സംബന്ധിച്ചിടുത്തോളം ഈ മത്സരം നിര്‍ണായകമല്ലായിരുന്നു. 
 
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരബാദ് എന്നിവരാണ് ഇരുവരെ പ്ലേ ഓഫ് ഉറപ്പിച്ച ടീമുകള്‍. നാലാം ടീമായി ചെന്നൈ സൂപ്പര്‍ കിങ്‌സോ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവോ എത്തും. ഹൈദരബാദിന് ഒരു മത്സരം കൂടി ശേഷിക്കുന്നുണ്ട്. ഇതില്‍ ജയിക്കുകയും ശേഷിക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ തോല്‍ക്കുകയും ചെയ്താല്‍ ഹൈദരബാദിന് പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍