നാല് ഓവറിൽ 20 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത പർഷവി ചോപ്രയാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. ടിറ്റാസ് സാധു, മന്നത്ത് കശ്യപ്, ഷഫാലി, അര്‍ച്ചന ദേവി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ജോർജിയ പ്രിമ്മെർ(35), ഇസബെല്ല ഗേസ്(26) എന്നിവർ മാത്രമാണ് ന്യൂസിലൻഡ് നിരയിൽ ഇന്ത്യയ്ക്കെതിരെ പിടിച്ചു നിന്നത്. ഇന്ത്യയ്ക്ക് വേണ്ടി ശ്വേത ഷെഹ്രാവത്ത് 45 പന്തിൽ നിന്നും 61 റൺസുമായി പുറത്താകാതെ നിന്നു.