സഞ്ജു റെഡി, ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് മാർച്ചിലെന്ന് റിപ്പോർട്ട്

വെള്ളി, 27 ജനുവരി 2023 (18:48 IST)
മലയാളി താരം സഞ്ജു സാംസൺ മാർച്ചിൽ ഓസീസിനെതിരെ നടക്കുന്ന നാല് ഏകദിനങ്ങളടങ്ങിയ പരമ്പരയിൽ തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് അടുത്തിടെ നടന്ന മത്സരങ്ങൾ സഞ്ജുവിന് നഷ്ടമായത്. ശ്രീലങ്കക്കെതിരായ ആദ്യ ടി20 മത്സരത്തിനിടെ ബൗണ്ടറി ലൈനിനരികെ ഫീൽഡ് ചെയ്യവർ ഗ്രൗണ്ടിൽ കാൽമുട്ട് ഇടിച്ച് വീണാണ് സഞ്ജുവിന് പരിക്കേറ്റത്.
 
ഇതോടെ പരമ്പരയിലെ അവശേഷിച്ച 2 ടി20 മത്സരങ്ങളും സഞ്ജുവിന് നഷ്ടമായി. ഇതിന് പിന്നാലെ വന്ന ന്യൂസിലൻഡുമായുള്ള ഏകദിനപരമ്പരയും താരത്തിന് നഷ്ടമായിരുന്നു. പരിക്ക് മാറിയ സഞ്ജുവിന് ഇനി ഫിറ്റ്നസ് ടെസ്റ്റിൽ വിജയിക്കാനായാൽ രഞ്ജി ട്രോഫിയിൽ കേരളത്തിനൊപ്പം ജോയിൻ ചെയ്യാം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍